കൊവിഡ് വ്യാപനം : ചൈനയും റഷ്യയും ലോക്ക്ഡൗണിലേക്ക്

Top News

മോസ്കോ: കൊവിഡ് ഭീതി പരത്തികൊണ്ട് വ്യാപിച്ചപ്പോഴും ലോകം പ്രതീക്ഷവച്ചത് വാക്സിനിലാണ്.വാക്സിന്‍റെ വരവോടുകൂടി കൊവിഡിനെ പൂര്‍ണ്ണമായി പിടിച്ച് നിര്‍ത്താനാകുമെന്നും പിന്നീട് കൊവിഡിനെ പേടിക്കാതെ പുറത്തിറങ്ങാംമെന്നും ലോകം വിശ്വസിച്ചിരുന്നു.എന്നാല്‍ ആ പ്രതീക്ഷകള്‍ എല്ലാം തെറ്റിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.കൊവിഡ് വാക്സിന്‍ തുടക്കത്തില്‍ തന്നെ വികസിപ്പിച്ച റഷ്യ,ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമായികൊണ്ടിരിക്കുകയാണ്.റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് വീണ്ടും ശക്തമായലോക്ക്ഡൗണിലേക്ക് പോകുകയാണ്.സ്കൂളുകള്‍,ജിമ്മുകള്‍,വിനോദ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവച്ചു.ഹോട്ടലുകളുടെ പ്രവര്‍ത്തനം പാഴ്സലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.ഒക്ടോബര്‍ 30 മുതല്‍ ഒരാഴ്ചകാലം ശമ്പളത്തോടെ അവധികൊടുക്കുന്നതിന്‍റെ മുന്നോടിയാണിതെന്ന് റഷ്യന്‍ പ്രസിഡന്‍റ് അറിയിച്ചു.പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം മരണ സംഖ്യയും കൂടുന്നതാണ് സര്‍ക്കാരിനെ ഈ നടപടിയിലേക്ക് നയിച്ചത്.കഴിഞ്ഞ 24 മണിക്കൂറില്‍1159 രോഗികളാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.ഇതോടുകൂടി ആകെ മരണ സംഖ്യ 235,057 ഉയര്‍ന്നു.പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40096 ആയി വര്‍ദ്ധിച്ചു.വാക്സിന്‍ നല്‍കിയതിലെ കുറവാണ് രോഗ വ്യാപനത്തിന്‍റെ പ്രധാന കാരണമായി കാണുന്നത്
റഷ്യക്ക് പുറമേ ചൈനയിലെയും ചില പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *