കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം ; രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ച് ആരോഗ്യമന്ത്രി

Top News

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.നിലവില്‍ രാജസ്ഥാനില്‍ തുടരുന്ന യാത്രയില്‍ മാസ്ക് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്ക്കും അശോക് ഗെഹ്ലോട്ടിനും കത്തയച്ചു.കൊവിഡ് നാലാം തരംഗ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
ലോകത്ത് ചൈനയടക്കം പലയിടങ്ങളിലും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വാക്സിനേഷന്‍ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *