തിരുവനന്തപുരം: കൊവിഡ് തകര്‍ത്ത ടൂറിസം മേഖല വീണ്ടും സജീവമാക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ധനമന്ത്രി കെ,എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ടൂറിസം മേഖലയിലെ ചെറുകിട, ഇടത്തരം പദ്ധതികള്‍ക്കായി പലിശ കുറഞ്ഞ ലോണുകളും റിവോള്‍വിംഗ് ഫണ്ടും ഏര്‍പ്പെടുത്തി.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട്, ലിറ്റററി സര്‍ക്യൂട്ട് എന്നിവ നടപ്പിലാക്കാനുള്ള പദ്ധതികള്‍ തുടര്‍ന്നുവരികയാണ്. വിനോദസഞ്ചാര ഹബ്ബുകള്‍, ഡെസ്റ്റിനേഷന്‍ ചലഞ്ചുകള്‍ തുടങ്ങിയവ നടപ്പാക്കുന്നതിനായി 365. 15 കോടി രൂപ വകയിരുത്തും. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42 കോടി രൂപ അധികമാണ്.ബീച്ച് ടൂറിസത്തിനപ്പുറം കടല്‍ യാത്രാ പദ്ധതികള്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തും. കോവളം,കൊല്ലം,കൊച്ചി,ബേപ്പൂര്‍,മംഗലാപുരം,?ഗോവ തുടങ്ങിയ പ്രദേശങ്ങളെ കോര്‍ത്തിണക്കി ക്രൂയിസ് ടൂറിസം ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിക്കും.