ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി് ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ഒരാഴ്ച കൂടി വൈകുമെന്ന് റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും വിദഗ്ദരുടെ സംഘവും അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിന് ശേഷമായിരിക്കും വാക്സിന്‍ അംഗീകാരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക. ഇന്ന് ലോകാരോഗ്യ സംഘടനയുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ കൊവാക്സിന്‍റെ അംഗീകാരം സംബന്ധിച്ച് അജണ്ടയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നില്ല.
ഇന്ത്യയില്‍ ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിനാണ് കൊവാക്സിന്‍. ഈ വാക്സിന് ഈ മാസം ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത്യ ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകുന്നത്. വാക്സിന്‍റെ ജൂലായ് മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.
ഇതോടെ ഒരാഴ്ച കൂടി വാക്സിന്‍റെ അനുമതിക്കായി കാത്തിരിക്കേണ്ടിവരും. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ പ്രതീക്ഷയോടെ കാണുന്ന വാക്സിനാണ് കൊവാക്സിന്‍.
എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിന് തുടര്‍ന്ന് വിദേശത്ത് പോകുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. ബ്രിട്ടന്‍ അടക്കം ഇന്ത്യയുടെ വാക്സിന്‍ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ തീരുമാനം വൈകുന്നത് വലിയ പ്രതിസന്ധികള്‍ ഇന്ത്യക്കുണ്ടാക്കും.
അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാതെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയുടെ വാക്സിന്‍ ആഗോള തലത്തില്‍ അംഗീകാരമുണ്ടാവില്ല.
പല രാജ്യങ്ങളിലേക്കും കൊവാക്സിന്‍ സ്വീകരിച്ചാലും പ്രവേശിക്കാന്‍ പോലും അനുമതിയുണ്ടാവില്ല. ലോകാരോഗ്യ സംഘടയ്ക്ക് വേണ്ട എല്ലാ ഡാറ്റകളും നല്‍കിയെന്നായിരുന്നു ഭാരത് ബയോടെക്ക് നേരത്തെ പറഞ്ഞിരുന്നത്. ഇതിനിട ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ ഭാരത് ബയോടെക്കിനോട് തേടിയിരുന്നു.