പാകിസ്താന്‍കാരായ 19 ജീവനക്കാരെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി :സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ കൂടി മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന. കപ്പലിലുണ്ടായിരുന്ന പാകിസ്താന്‍കാരായ 19 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. കടല്‍ക്കൊള്ളക്കാരെ നാവികസേന കസ്റ്റഡിയിലെടുത്തു.
ഇറാനിയന്‍ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ്വി അല്‍ നയീമിയാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ 11 കടല്‍ക്കൊള്ളക്കാരാണ് യാത്രാമധ്യേ കപ്പല്‍ തട്ടിയെടുത്തത്. കപ്പലിലുണ്ടായിരുന്ന പാകിസ്താന്‍കാരായ 19 ജീവനക്കാരെയും ബന്ദികളാക്കുകയും ചെയ്തു. തട്ടിയെടുത്ത കപ്പല്‍ തടഞ്ഞ ഇന്ത്യന്‍ നാവികസേന, കടല്‍ക്കൊള്ളക്കാരെ തുരത്തി ബന്ദികളെ മോചിപ്പിച്ചു. തുടര്‍ന്ന് ബന്ദികള്‍ ആരോഗ്യവാന്‍മാരാണെന്ന് ഉറപ്പുവരുത്തി.
36 മണിക്കൂറിന്‍റെ ഇടവേളയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യന്‍ നാവികസേന വിദേശ കപ്പല്‍ മോചിപ്പിക്കുന്നത്. ഇതിനു മുന്‍പ് ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ ഇമാനും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചിരുന്നു. ഈ കപ്പലില്‍ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്.