തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
പാര്‍ട്ടി ഏകണ്ഠമായാണ് പ്രേമചന്ദ്രനെ തെരഞ്ഞെടുത്തത്. രാജ്യത്തിന് തന്നെ മാതൃകയായി പാര്‍ലമെന്‍റില്‍ പ്രവര്‍ത്തിച്ച എംപിയാണ് പ്രേമചന്ദ്രന്‍. നിരവധി അപവാദപ്രചരണങ്ങളെ അതിജീവിച്ചാണ് അദ്ദേഹം ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രേമചന്ദ്രന്‍ കൊല്ലത്തുനിന്ന് മത്സരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ 1.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.