കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 110 കെ.വി. സബ് സ്റ്റേഷന്‍ ഇനിയും യാഥാര്‍ത്ഥ്യമായില്ല. കൊയിലാണ്ടി നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ 110 കെ.വി. സബ് സ്റ്റേഷന്‍ അനുവദിച്ചെങ്കിലും ഇതിനായി കാത്തിരിപ്പ് തുടരുകയാണ്. 20.6 കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്.കൊയിലാണ്ടി സബ് സ്റ്റേഷന്‍ വന്നാല്‍ വൈദ്യുതിമുടക്കത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാകും. കന്നൂര് സബ് സ്റ്റേഷനില്‍നിന്ന് നാലു ഫീഡറുകളിലൂടെയാണ് കൊയിലാണ്ടി ഭാഗത്തേക്ക് ഇപ്പോള്‍ വൈദ്യുതിയെത്തിക്കുന്നത്. കൊയിലാണ്ടി നഗരത്തില്‍ സബ് സ്റ്റേഷന്‍ വന്നാല്‍ ഈ അവസ്ഥയ്ക്ക് പരിഹാരമാകും.
നഗരത്തിലെ ആശുപത്രി, ട്രഷറി, ധനകാര്യസ്ഥാപനങ്ങള്‍, വ്യാപാര-തൊഴില്‍ സ്ഥാപനങ്ങള്‍, കുടിവെള്ളപദ്ധതി എന്നിവയ്ക്കെല്ലാം മുടക്കമില്ലാതെ വൈദ്യുതി ലഭിക്കും. കൂടാതെ, സമീപ പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.എന്നാല്‍ സബ് സ്റ്റേഷന് ആവശ്യമായ സ്ഥലമേറ്റെടുക്കുന്ന കാര്യത്തില്‍പ്പോലും നടപടികള്‍ പുരോഗമിച്ചില്ല. സ്ഥലമേറ്റെടുത്തുകിട്ടിയാല്‍ ഒന്നരവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാകുമെന്നാണ് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞിരുന്നത്.