കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടയിടിച്ചു; നഴസ് മരിച്ചു

Top News

കൊണ്ടോട്ടി: കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ കൊണ്ടോട്ടി ബൈപാസ് റോഡില്‍ നിയന്ത്രണംവിട്ട ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒഴുകൂര്‍ സ്വദേശി സുജീഷിന്‍റെ ഭാര്യയുമായ സി. വിജി (26) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സിങ് ഓഫിസര്‍ ആണ് വിജി. അപകടത്തില്‍ ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ോഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഓടിയെത്തിയ നാട്ടുകാരും ഡ്രൈവര്‍മാരും കച്ചവടക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബസിനുള്ളില്‍ കുടുങ്ങിയവരെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്നു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. ലോറി നിയന്ത്രണം വിട്ട് എത്തുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *