കൊടിയത്തൂര്‍: കൊടിയത്തൂരില്‍ നടത്തിയ റോഡ് ഷോയില്‍ സംസാരിക്കവെ ഇലക്ടറല്‍ബോണ്ട് വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.മലയാളത്തില്‍ ‘കൊള്ളയടിക്കല്‍’ എന്ന് നമ്മള്‍ വിളിക്കുന്നതിനെ മോദി ഇലക്ടറല്‍ ബോണ്ട് എന്ന് പറയുന്നു. കര്‍ഷക പ്രശ്നം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പറയുന്നില്ല. അതിസമ്പന്നരെ കുറിച്ച് മാത്രമാണ് പറയുന്നത്. ഇലക്ടറല്‍ ബോണ്ടിന്‍റെ കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത്. വയനാട്ടില്‍ മെഡിക്കല്‍ കോളജ് വരാന്‍ ഇത്ര വൈകിയത് എന്താണെന്ന് മനസിലാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയോട് നേരിട്ട് താന്‍ സംസാരിച്ചതാണ്. എന്താണെന്നറിയില്ല. അവര്‍ ഇത് താമസിപ്പിക്കുന്നു. ഇടത് സര്‍ക്കാര്‍ ഇത് ചെയ്യുന്നില്ലെങ്കില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.