കൊച്ചി: കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നു കൊച്ചി മെട്രോ സര്‍വീസുകള്‍ താല്‍കാലികമായി വെട്ടിക്കുറച്ചു.ട്രെയിന്‍ സര്‍വീസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചാണ് സര്‍വീസുകളുടെ എണ്ണം കുറച്ചത്. തിങ്കള്‍ മുതല്‍ ശനി വരെ 9.20 മിനിറ്റ് ഇടവിട്ടും ഞായറാഴ്ചകളില്‍ 12 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ്. കഴിഞ്ഞദിവസം വരെ ഇത് യഥാക്രമം 6.15 മിനിറ്റും 8.15 മിനിറ്റുമായിരുന്നു. പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ആറു മുതല്‍ വൈകിട്ട് 10.30 വരെയും ഞായറാഴ്ച രാവിലെ എട്ടു മുതല്‍ 10.30 വരെയുമാകും സര്‍വീസ്.