കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഹൈക്കോടതി തടഞ്ഞു

Top News

. സ്റ്റേ എട്ട് ആഴ്ചത്തേക്ക്

കൊച്ചി: കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബ്രഹ്മപുരം വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷണം തുടരും. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കുംബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് നൂറ് കോടി രൂപയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടത്. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളില്‍ തുക അടക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണര്‍ ഉത്തരവിട്ടത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നും ഉത്തരവില്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.
മാലിന്യസംസ്കരണത്തിന് നടപടികള്‍ സ്വീകരിക്കാത്തിന് സര്‍ക്കാരിനും കോര്‍പ്പറേഷനും കടുത്ത വിമര്‍ശനമാണ് ട്രൈബ്യൂണല്‍ ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *