തിരുവനന്തപുരം : കേരളത്തിലെ രണ്ടായിരം ഹൈസ്കൂളുകളില്‍ കൈറ്റ് സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകള്‍ വഴി ഒന്‍പതിനായിരം റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. റോബോട്ടിക് ലാബുകള്‍ പൊതു വിദ്യാഭ്യാസത്തിന്‍റെ മുഖച്ഛായക്ക് മാറ്റുകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ ജില്ലാ ക്യാമ്പ് സന്ദര്‍ശനത്തിനുശേഷം പതിനാല് ജില്ലകളിലേയും ലിറ്റില്‍ കൈറ്റ്സ് ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.ഏറ്റവും മികച്ച മൂന്ന് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കു സംസ്ഥാന തലത്തില്‍ രണ്ട് ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപ വീതവും ജില്ലാതലത്തില്‍ 30,000, 25,000, 15,000 രൂപ വീതവും സമ്മാനം നല്‍കും.
ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാകും ഈ പുരസ്കാരം നല്‍കുകയെന്നും മന്ത്രി അറിയിച്ചു.
കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചടങ്ങില്‍ പങ്കെടുത്തു.സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 14000 കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ ക