കൈറ്റിന് വീണ്ടും ദേശീയ പുരസ് കാരം

Top News

തിരുവനന്തപുരം : കൈറ്റ് തയ്യാറാക്കിയ ഇ- ഗവേണന്‍സ് പ്ലാറ്റ്ഫോമിന് ദേശീയ പുരസ്ക്കാരം ലഭിച്ചു. സര്‍ക്കാര്‍ രംഗത്തെ ഐടി സംരഭങ്ങള്‍ക്കുളള ടെക്നോളജി സഭ ദേശീയ പുരസ്ക്കാരം ആണ് കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന് ലഭിച്ചിരിക്കുന്നത്. എന്‍റര്‍പ്രൈസസ് ആപ്ലിക്കേഷന്‍ വിഭാഗത്തിലെ പുരസ്ക്കാരത്തിനാണ് കൈറ്റിനെ തിരിഞ്ഞെടുത്തത്. ഈ വര്‍ഷം മാത്രം കൈറ്റിന് ലഭിക്കുന്ന നാലാമത്തെ ദേശീയ അംഗീകാരമാണിത്.ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രഖ്യാപിച്ച വേള്‍ഡ് എഡ്യുക്കേഷന്‍ സമ്മിറ്റ് അവാര്‍ഡ് 2022 ന് കൈറ്റ് അര്‍ഹമായത് കഴിഞ്ഞ മാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *