തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബന്ധപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്ക് എതിരെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഗൗരവ സ്വഭാവമുള്ള കേസുകളും കൂട്ടത്തിലുണ്ട്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മിന് ശക്തമായ നിലപാടുണ്ട്. നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ല. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സി.പി.എമ്മിന്‍റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് അതിന് തയ്യാറാകുന്നില്ല. അദ്ദേഹം കുറ്റപ്പെടുത്തി.