തിരുവനന്തപുരം : പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ജയ അരി ഉള്‍പ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കള്‍ ആന്ധ്ര പ്രദേശില്‍ നിന്നും വാങ്ങുന്നതിന് ധാരണയായി. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലും ആന്ധ്ര പ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി.നാഗേശ്വര റാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയിലായത്.മലയാളികള്‍ക്ക് ഏറ്റവും പ്രിയമുള്ള പ്രീമിയം നിലവാരത്തിലുള്ള ജയ അരി, മുളക്, മല്ലി തുടങ്ങിയ ഒമ്പത് ഇനം സാധനങ്ങള്‍ ആവശ്യകതയനുസരിച്ച് മിതമായ നിരക്കില്‍ കേരളത്തിന് ലഭ്യമാക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ തയ്യാറാണ് ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ജയ അരി ഉള്‍പ്പെടെയുള്ള വിവിധ ഇനം അരി വറ്റല്‍ മുളക്, പിരിയന്‍ മുളക്, മല്ലി, കടല, വന്‍പയര്‍ എന്നീ ആറ് ഇനം സാധനങ്ങള്‍ ആന്ധ്ര പ്രദേശില്‍ നിന്നും വാങ്ങാന്‍ ധാരണയായിട്ടുണ്ടെന്നും ഭക്ഷ്യ ധാന്യങ്ങള്‍ ഡിസംബറോടെ കേരളത്തില്‍ എത്തുമെന്നും ഇരു മന്ത്രിമാരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിളകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം സപ്പോര്‍ട്ട് നല്‍കിക്കൊണ്ടാണ് ആന്ധ്ര പ്രദേശിലെ കര്‍ഷകരില്‍ നിന്നും ആന്ധ്ര പ്രദേശ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിക്കുന്നത്. എം.എസ്.പി വിലയ്ക്ക് കര്‍ഷകരില്‍ നിന്നും ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ച് സംസ്കരണ ചെലവും കടത്തുകൂലിയും മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ കേരളത്തിലേയ്ക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വില നിശ്ചയിക്കുക.ആന്ധ്ര പ്രദേശില്‍ നിന്നും കയറ്റുമ്പോഴും കേരളത്തില്‍ എത്തുമ്പോഴും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്കായി ഒരു സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്താനും പരസ്പര ധാരണയായിട്ടുണ്ട്. ആദ്യ ഘട്ടം വിജയകരമായാല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ആന്ധ്ര പ്രദേശ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പോകുന്നതിനാണ് മുഖേന വാങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് ധാരണയായിട്ടുള്ളത്.
ആന്ധ്ര പ്രദേശില്‍ നിന്നും പ്രതിമാസം 3840 മെട്രിക് ടണ്‍ പ്രീമിയം ക്വാളിറ്റി ജയ അരി ആന്ധ്രായിലെ ര്‍ഷകരില്‍ നിന്നും ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ റയില്‍വേ റാക്ക് പോയിന്‍റുകളില്‍ എത്തിക്കും. പ്രതിവര്‍ഷം 46100 മെട്രിക് ടണ്‍ അരി ലഭ്യമാക്കും. ആന്ധ്രയിലെ കര്‍ഷകര്‍ക്ക് മിനിമം വില ഉറപ്പുവരുത്തുകയും കേരള ജനതയ്ക്ക് ഏറ്റവും ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതുമാത്രമാണ് ലക്ഷ്യമാക്കുന്നതെന്ന് ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിച്ചു. ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ കേരളവുമായുള്ള ഇറക്കുമതിയില്‍ ലാഭം ലക്ഷ്യമാക്കുന്നില്ലായെന്നും അദ്ദേഹം അറിയിച്ചു. ഇരു സര്‍ക്കാരുകളും തമ്മിലുള്ള എം.ഒ.യു ഉടന്‍ ഒപ്പിടുമെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പു മന്ത്രിയോടൊപ്പം ആന്ധ്ര പ്രദേശ് ഭക്ഷ്യ വകുപ്പു ബാബു, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി.വീരപാണ്ഡ്യന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പിനെ പ്രതിനിധീകരിച്ച് ഭക്ഷ്യ പൊതുവിതരണ കമ്മീഷണര്‍ ഡി.സജിത് ബാബു, സപ്ലൈകോ സി.എം.ഡി സഞ്ജീവ് കുമാര്‍ പഡ്ജോഷി, സപ്ലൈകോ ജി.എം, ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ പങ്കെടുത്തു.