കേരളീയം ജനങ്ങള്‍ ഏറ്റെടുത്തു: മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം:അസാധ്യമെന്നു പറഞ്ഞതെല്ലാം കേരളം സാധ്യമാക്കിയെന്ന് കേരളീയംസമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധൂര്‍ത്താണെന്ന് പറഞ്ഞവര്‍ കേരളത്തിന്‍റെ വേദിയില്‍ ഒളിഞ്ഞു നോക്കാനെത്തി. വരും കേരളത്തിനുള്ള മൂലധനമാണ് കേരളീയം നിക്ഷേപിച്ചത്. ലോകം കേരളത്തിലേക്ക് വരികയാണ്. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികള്‍ വരും. കേരളീയം എല്ലാ വര്‍ഷവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കാലാവസ്ഥ പോലും കണക്കാക്കാതെ നിരവധി ജനങ്ങള്‍ പങ്ക് കൊണ്ടു. മഴകൊണ്ടും മനുഷ്യര്‍ പരിപാടികളില്‍ പങ്കെടുത്തു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണ്. കേരളത്തിന്‍റെ ഒരുമയും ഐക്യവും ഒരിക്കല്‍ കൂടി തെളിഞ്ഞു.നമ്മുടെ നാട് ഇത്തരത്തില്‍ അവതരിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ ദിവസം കൊണ്ട് എന്തിനു പരിപാടി നടത്തുന്നുവെന്ന് ഗവേഷണം ചെയ്യാന്‍ പോയവരുണ്ട്.അവര്‍ക്കൊക്കെ ഇപ്പോള്‍ ദുരൂഹത എന്താണെന്ന് മനസ്സിലായി. അവര്‍ക്കുള്ള മറുപടിയാണ് ജനങ്ങളുടെ പങ്കാളിത്തം.വരും കാലം ഇനിയും വിപുലമായി കേരളീയം സംഘടിപ്പിക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കുന്ന എണ്ണപ്പെട്ട പരിപാടിയായി കേരളം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ സഹകരണ മേഖലയില്‍ അചഞ്ചലമായ വിശ്വാസം ജനങ്ങള്‍ക്കുണ്ട്.അത് തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമം നടക്കുന്നു. പക്ഷേ അത് വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ത്തി പിടിക്കും.വിദ്യാര്‍ത്ഥികള്‍ക്ക് വസ്തു നിഷ്ഠമായ ചരിത്ര ബോധം നല്‍കും.എന്‍സിഇആര്‍ടി ഒഴിവാക്കിയ ചരിത്ര ഭാഗങ്ങള്‍ കേരളം ഉള്‍പ്പെടുത്തി. ഭരണഘടന അവബോധമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം തുടരും.
ഇതിനിടെ പലസ്തീന്‍ ജനങ്ങള്‍ അനുഭവിക്കുന്ന ജീവിതം വിഷമം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം കേരളീയം വേദിയില്‍ പറഞ്ഞു. അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്നത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ്. ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ ആവില്ല.പലസ്തീന്‍ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം ഒറ്റക്കെട്ടായി പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേളപ്പിറവി ദിനത്തില്‍ ആരംഭിച്ച കേരളീയം ഏഴ് ദിനം നീണ്ട ആഘോഷത്തിനുശേഷമാണ് സമാപിച്ചത്. സമാപന വേദിയില്‍ ശങ്കര്‍ മഹാദേവന്‍,കാര്‍ത്തിക്ക്,സിത്താര തുടങ്ങിയവരുടെ ഗാനമേള അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *