കോഴിക്കോട് : കേരളാ അഡ്വക്കറ്റ് ക്ലാര്‍ക്ക്സ് അസോയേഷന്‍ 25ാം കോഴിക്കോട് ജില്ലാ സമ്മേളനം കുന്ദമംഗലത്ത് വെച്ച് നടന്നു.പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കടലാസു രഹിതമാക്കി ഇ ഓഫിസുകള്‍ ആരംഭിക്കുമെന്നും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും . അഭിഭാഷക ക്ലാര്‍ക്കുമാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് എല്ലാ വിധ പിന്തുണയും സഹായവും ഉണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പ്രഖ്യാപിച്ചു . കെ രാഘവന് എന്റോവ്മെന്റ് ആതിര വി ക്ക് മന്ത്രി സമ്മാനിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുന്ദമംഗലം എം എല്‍ എ അഡ്വ: പി.ടി എ റഹിം മുഖ്യാതിഥിയായി . കെ.എ.സി.എ. ജില്ലാ സെക്രട്ടറി എസുരാജ് സ്വാഗതം പറഞ്ഞു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്കുന്നുമ്മല്.
കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ സി.എം. ജംഷീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരിയില്‍ അലവി, കുന്ദമംഗലം ബാര്‍ അസോസിയേഷന് പ്രസിഡണ്ട് അഡ്വ: എം മുസ്തഫ , കെ.എ.സി.എ സംസ്ഥാന സെക്രട്ടറി വി രവിന്ദ്രന് , ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന് സംസ്ഥാന കമ്മറ്റി അംഗം യാക്കൂബ് ബിലാല്‍ പി.കെ, എം.കെ മോഹന്‍ദാസ് . എം.പി കേളു കുട്ടി , ടി.പി.സുരേഷ് . ജനാര്ദനന് കളരിക്കണ്ടി , അരിയില്‍ മൊയ്തീന് ഹാജി,തളത്തില്‍ ചക്രായുധന്‍ . എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കെ.എ.സി.എ ജില്ലാ പ്രസിഡണ്ട് ഒ.ടി മുരളി ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സി. രവി ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറിമാരായ പി.വി. സന്തോഷ്, വി രവിന്ദ്രന് , അംഗങ്ങളായ കെ.പ്രകാശന് ,സി പ്രദീപന് , സി ജയരാജന് . കുന്ദമംഗലം യൂണിറ്റ് വൈസ് പ്രസിഡണ്ട് എം.കെ ഇമ്പിച്ചിക്കോയ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി കെ.ആര് രഷിജ് സ്വാഗതവും ട്രഷറര്‍ എന്‍ പ്രമോദ് അനുശോചന പ്രമേയവും . സെക്രട്ടറി എ സുരാജ് പ്രവര്‍ത്തന റിപ്പേര്‍ട്ടും അവതരിപ്പിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് കെ.ആര് ശ്രീകുമാര്‍ നന്ദി പറഞ്ഞു .
പ്രസിഡണ്ടായി.ഒ.ടി മുരളിദാസ് പയ്യോളി ,എ സുരാജ് കോഴിക്കോട്, വിനോദ് കുമാര്‍ പുന്നാത്തുര് കോഴിക്കോട് എന്നിവരടങ്ങുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു.
