കേരളപ്പിറവി ദിനത്തില്‍ 105 പേര്‍ക്ക് നിയമന ശുപാര്‍ശ നല്കി

Top News

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്:

തിരുവനന്തപുരം: സിവില്‍ സര്‍വീസിന് സമാനമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭരണ സര്‍വീസായ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് ഇന്ന് തുടക്കമാകും.
ആദ്യ ഘട്ടമായി മൂന്ന് സ്ട്രീമുകളിലേക്കായി 105 തസ്തികയിലേക്കുളള നിയമന ശുപാര്‍ശയാണ് ഇന്ന് കൈമാറുന്നത്. പി എസ് സി ആസ്ഥാനത്ത് നിന്ന് നേരിട്ടാണ് നിയമന ശുപാര്‍ശ നല്‍കുക.
പ്ളാനിംഗ് ഡവലപ്പ്മെന്‍റ് സെന്‍ററുകളിലും, ഉന്നത മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റൂട്ടുകളിലുമായി 18 മാസം നീളുന്ന പരിശീലനത്തിന് ശേഷമായിരിക്കും നിയമനം നടത്തുക. സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിക്ക് സമാനമായ പോസ്റ്റിലേക്കാണ് നിയമനം. സിവില്‍ സര്‍വീസിന് ഫീഡര്‍ കാറ്റഗറിയായി കണക്കാക്കുന്ന തസ്തികയില്‍ പ്രവേശനത്തിന് ശേഷം കഴിവ് തെളിയിക്കുന്നവര്‍ക്ക് പത്ത് വര്‍ഷത്തിന് ശേഷം വളരെ എളുപ്പത്തില്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് എത്താനാവും.ഓരോ വര്‍ഷവും വിവിധ വകുപ്പുകളില്‍ രണ്ടാം ഗസറ്റഡ് തസ്തികയിലേക്ക് വരുന്ന ഒഴുവുകളുടെ മൂന്നിലൊന്ന് ഭാഗം കെഎഎസിനായി മാറ്റിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *