കേരളത്തില്‍ 13 ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍

Latest News

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 13 ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയില്‍വേ നീക്കം.
ഈ മാസം 15 മുതല്‍ ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം(ട്രെയിന്‍ നമ്പര്‍12618) എക്സ്പ്രസിന് കൊയിലാണ്ടിയിലും പൂനെ-കന്യാകുമാരി(16381) എക്സ്പ്രസിന് ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചു.
16 മുതല്‍ തിരുവനന്തപുരം-മാംഗളൂര്‍(16604) എക്സ്പ്രസിന് കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും മധുര-തിരുവനന്തപുരം(16344) എക്സ്പ്രസിന് കരുനാഗപ്പള്ളിയിലും തിരുവനന്തപുരം-മാംഗളൂര്‍(16347) എക്സപ്രസിന് ചാലക്കുടിയിലും മാംഗളൂര്‍-തിരുവനന്തപുരം(16603) എക്സ്പ്രസിന് അമ്പലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു. 17 മുതല്‍ നാഗര്‍കോവില്‍-മാംഗളൂര്‍(16606) എക്സ്പ്രസിന് കുഴിത്തുറയിലും നെയ്യാറ്റിന്‍കരയിലും ആലപ്പുഴ-ധന്‍ബാദ് (13352) എക്സ്പ്രസിന് സുള്ളുറപ്പേട്ടയിലും 18 മുതല്‍ എറണാകുളം-കാരയ്ക്കല്‍(16188) എക്സ്പ്രസിന് കൊടുമുടിയിലും മുംബൈ-നാഗര്‍കോവില്‍(16339) എക്സ്പ്രസിന് നാമക്കലിലും പാലക്കാട്-തിരുനെല്‍വേലി(16792) എക്സ്പ്രസിന് കുണ്ടറയിലും 19 മുതല്‍ തിരുനെല്‍വേലി-പാലക്കാട്(16791) എക്സ്പ്രസിന് പാവൂര്‍ച്ചത്രം, കുണ്ടറ എന്നിവിടങ്ങളിലും പുനലൂര്‍-മധുര(16730) എക്സ്പ്രസിന് വള്ളിയൂരിലും അധിക സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *