കൊച്ചി: കേരളത്തില്‍ ജനതാദള്‍ (എസ്) ഘടകങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം. എറണാകുളത്ത് ചേര്‍ന്ന യോത്തിലാണ് തീരുമാനമെടുത്തത്.മഹാത്മാ ഗാന്ധി, ഡോ. ലോഹ്യ എന്നിവ ആശയങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുട ഐക്യം മാറ്റെന്നെക്കേക്കാളും അനിവാര്യമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന്‍റെ പ്രാരംഭം എന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ (എസ്)ഘടകങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ സി. കെ. നാണു മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, മാത്യു ടി. തോമസ് എം.എല്‍.എ, തകിടി കൃഷ്ണന്‍ നായര്‍, മംഗലപുരം ഷാഫി എന്നിവര്‍ പങ്കെടുത്തു.