ചെന്നൈ: കമല്‍ ഹാസന് തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത്കുമാര്. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാര്. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമല്‍ നികത്തുമെന്നാണ് അദ്ദേഹം പറയുന്നത്.ആദായ നികുതി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശരത്കുമാര് രംഗത്തെത്തി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാര്‍ ആരോപിച്ചു. യുവജനതയുടെ പിന്തുണ മൂന്നാം മുന്നണിക്കാണ്. കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടുമെന്നും ഇടത് പക്ഷം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.