കൊച്ചി: ബെംഗലൂരുവില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ കേരളത്തില്‍ നിന്ന് 13 താരങ്ങള്‍ പങ്കെടുക്കും. മുന്‍ ഇന്ത്യന്‍ താരങ്ങളായ എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, കേരള താരമായ ജലജ് സക്സേന, സച്ചിന്‍ ബേബി, എംഡി നിധീഷ്, വിഷ്ണു വിനോദ് , ബേസില്‍ തമ്ബി, മിഥുന്‍ എസ്, കെഎം ആസിഫ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍ എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള താരങ്ങള്‍.രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള റോബിന്‍ ഉത്തപ്പയാണ് കേരളത്തില്‍ നിന്ന് ലേലത്തിനെത്തുന്ന വിലകൂടിയ താരം. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കിരീട നേട്ടത്തില്‍ ഉത്തപ്പ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഉത്തപ്പ കഴിഞ്ഞാല്‍ 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്താണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള രണ്ടാത്തെ താരം.
കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇത്തവണയും 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട് ലേലത്തില്‍ പങ്കെടുക്കും.വിഷ്ണു വിനോദും 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ്.ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന കെ എം ആസിഫ്(20 ലക്ഷം)സണ്‍റൈസേഴ്സ് താരമായിരുന്ന ബേസില്‍ തമ്പി(30 ലക്ഷം) സച്ചിന്‍ ബേബി(20 ലക്ഷം), ജലജ് സക്സേന(30 ലക്ഷം), മിഥുന്‍ എസ്(20ലക്ഷം), രേഹന്‍ കുന്നുമേല്‍(20 ലക്ഷം), എം ഡി നിഥീഷ്(20 ലക്ഷം), ഷോണ്‍ റോജര്‍(20ലക്ഷം), സിജോമോന്‍ ജോസഫ്(20ലക്ഷം) എന്നിങ്ങനെയാണ് കേരളാ താരങ്ങളുടെ അടിസ്ഥാനവില.