കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Kerala

ന്യൂഡല്‍ഹി : രാജ്യസഭയിലെ പുതിയ അംഗങ്ങളായി സി.പി.എമ്മിലെ അഡ്വ. എ .എ റഹീമും സി .പി .ഐയിലെ അഡ്വ.പി.സന്തോഷ് കുമാറും കോണ്‍ഗ്രസിലെ ജെബി മേത്തറും സത്യപ്രതിജ്ഞ ചെയ്തു. റഹീമും ജെബി മേത്തറും ഇംഗ്ലീഷിലും സന്തോഷ് കുമാര്‍ മലയാളത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. രവിലെ 11 മണിയോടെ സഭ ചേര്‍ന്ന ഉടനെയായിരുന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത പുതിയ അംഗങ്ങളും ഇവര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിന്‍റെ അവകാശങ്ങള്‍ക്കായി പാര്‍ലിമെന്‍റില്‍ ഒറ്റക്കെട്ടായി പോരാടുമെന്ന് മൂവരും പ്രതികരിച്ചു.ഡി .വൈ .എഫ് .ഐ അഖിലേന്ത്യാ പ്രസിഡന്‍റായ എ .എ റഹിം ഇക്കഴിഞ്ഞ കൊച്ചി സംസ്ഥാനസമ്മേളനത്തില്‍ വച്ച് സി .പി .എം സംസ്ഥാന കമ്മിറ്റിയംഗമായി. എസ് .എഫ് .ഐ സംസ്ഥാന വൈസ് പ്രസിഡന്‍റും ഡി .വൈ .എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കല്‍ തൈയ്ക്കാട് സ്വദേശിയാണ്.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തര്‍ ആലുവ നഗരസഭ ഉപാധ്യക്ഷയായിരുന്നു. എല്‍ .എല്‍ .ബി, എല്‍ .എല്‍ .എം ബിരുദധാരിയാണ്. 2016-20ല്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി. 2013 മുതല്‍ 16വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി. ഇന്ത്യന്‍ ലായേഴ്സ് കോണ്‍ഗ്രസ് കേരളഘടകം സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. എ .ഐ .വൈ .എഫ് ദേശീയ പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയുമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് കുമാര്‍ നിലവില്‍ സി .പി .ഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *