കൊച്ചി :കേരളത്തില്‍ നാലാം മുന്നണി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി (എ എ പി )പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രി വാള്‍. എ എപി -ട്വന്‍റി 20 സഖ്യം പ്രഖ്യാപിച്ച അദ്ദേഹം ജനക്ഷേമ സഖ്യം എന്ന പേരിലാകും മുന്നണി അറിയപ്പെടുക എന്നും വ്യക്തമാക്കി. ഭാവിയില്‍ കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കെജ്രിവാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കിഴക്കമ്പലത്ത് സംഘടിപ്പിച്ച എ എപി -ട്വന്‍റി20 പൊതു സമ്മേളനത്തില്‍ വെച്ചാണ് കെജ്രിവാള്‍ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. എല്‍.ഡി.എഫ്, യു.ഡി.എഫ്,എന്‍.ഡി.എ മുന്നണി ക്കൊപ്പം ഇനി നാലാം മുന്നണിയായി ജനക്ഷേമ സഖ്യം ഉണ്ടാകും. കേരളത്തിലെ നാലു കോടി ജനങ്ങളുടെ സഖ്യമാണിത്.ഈ സഖ്യം കേരളത്തെ മാറ്റും.ഒരു വര്‍ഷം കൊണ്ടാണ് ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്. ദൈവത്തിന്‍റെ മാജിക്കാണത്.കേരളത്തിലും ഇതു സാധ്യമാകും.പത്തുവര്‍ഷംമുമ്പ് അരവിന്ദ് കെജ്രിവാളിനെ ആരും അറിയില്ലായിരുന്നു.ആദ്യം ചെയ്തത് അഴിമതി ഇല്ലാതാക്കുകയാണ്.പ്രവര്‍ത്തിയില്‍ സത്യസന്ധത ഉണ്ടെങ്കില്‍ എല്ലാലക്ഷ്യവും കൈവരിക്കാം എന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എ എ പി എ -ട്വന്‍റി20 സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.