കേരളത്തിലേക്ക് 10 ടണ്‍ തക്കാളിയെത്തി, ഇനി കിലോയ്ക്ക് 48 രൂപ

Top News

തിരുവനന്തപുരം: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 10 ടണ്‍ തക്കാളി ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍.
ആന്ധ്രയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്ക്കാണ് ഹോര്‍ട്ടിക്കോര്‍പ്പ് വഴി വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.അതേസമയം, പച്ചക്കറി വിലക്കയറ്റം പിടിച്ച് നിര്‍ത്താനായെന്നും പതിവ് വിലക്കയറ്റം ക്രിസ്!തുമസിന് ഉണ്ടായില്ലെന്നും കൃഷിമന്ത്രി പറഞ്ഞു. ‘വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോര്‍ട്ടികോര്‍പ്പ് ഇടപെടല്‍ തുടങ്ങി.
ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊര്‍ജിതമാക്കും. ഉത്തരേന്ത്യയില്‍ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കും. വില കുറയുന്നത് വരെ ഹോര്‍ട്ടികോര്‍പ്പ് ചന്തകള്‍ തുടരും. ആഭ്യന്തര പച്ചക്കറി സംഭരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കും’, മന്ത്രി പറഞ്ഞു. ഡിസംബര്‍ 29 മുതല്‍ തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ പച്ചക്കറികള്‍ എത്തും. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി എടുക്കാനാണ് തീരുമാനം.
പച്ചക്കറി കൃഷി വ്യാപകമാക്കാന്‍ പ്രോത്സാഹനം നല്‍കും. പുതുവര്‍ഷത്തില്‍ വില കുറയുമെന്നാണ് പ്രതീക്ഷ’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *