കേരളത്തിലെ ആദ്യ സമ്പൂര്‍ണ ശുചിത്വ
വാര്‍ഡ് കുന്നംകുളം നഗരസഭയില്‍

Uncategorized

കുന്നംകുളം: നഗരസഭ മൂന്നാം വാര്‍ഡ് കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി പ്രഖ്യാപിച്ചു.
കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘നല്ല വീട് നല്ല നഗരം’ പദ്ധതിയുടെ ആദ്യഘട്ടമായി മാതൃക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കിഴൂര്‍ നോര്‍ത്ത് വാര്‍ഡിനെയാണ് കേരളത്തിലെ ആദ്യ സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ വാര്‍ഡായി എ.സി. മൊയ്തീന്‍ എം.എല്‍.എ പ്രഖ്യാപിച്ചത്. തിരുത്തിക്കാട് ഭാരത് മാത സ്കൂളില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ഗാനരചയിതാവ് ബി.ടി. ഹരിനാരായണന്‍ തയാറാക്കിയ ‘നല്ലവീട് നല്ലനഗരം’ പദ്ധതിയുടെ സംഗീത ആല്‍ബം മുന്‍ മന്ത്രി ഡോ. തോമസ് ഐസക് പ്രകാശനം ചെയ്തു.
വാര്‍ഡിലെ 410 വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണത്തിനായി ബയോ കമ്പോസ്റ്റര്‍ ബിന്നുകളും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കര്‍മസേന അംഗത്വവും ഉറപ്പുവരുത്തിയാണ് ശുചിത്വ പദവി നേടിയത്. ബി.ടി. ഹരിനാരായണനെ തോമസ് ഐസക് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *