കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം ന്യൂനമര്‍ദം രൂപമെടുക്കുന്നത് കേരളത്തിലും തമിഴ്നാട്ടിലും മഴ ശക്തമാക്കും.ഇന്നുമുതല്‍ ന്യൂനമര്‍ദത്തിന്‍റെ രൂപീകരണം ആരംഭിച്ച് ഒന്‍പതോടെ പൂര്‍ണമാകും. തുടര്‍ന്നാകും മഴ ശക്തിപ്രാപിക്കുക. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിന്യൂനമര്‍ദമോ പിന്നാലെ ചുഴലിക്കാറ്റായോ മാറാനുള്ള സാധ്യതയുള്ളതായും കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ അതിതീവ്രമഴയും അനുബന്ധ പ്രകൃതി ദുരന്തങ്ങള്‍ക്കും ഇടയാക്കും.
ന്യൂനമര്‍ദം ശക്തമായാല്‍പ്പോലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയേറെയാണ്. ഒറ്റപ്പെട്ട മേഘവിസ്ഘോടനങ്ങള്‍ക്കും ഇതു കാരണമാകുമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രവും ചൂണ്ടിക്കാട്ടുന്നു.