ന്യൂഡല്‍ഹി : കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും.യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.പരിപാടിയോടനുബന്ധിച്ച് പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ കൊച്ചിയില്‍ നടക്കും. ഏപ്രില്‍ 24ന് കൊച്ചി നേവല്‍ ബെയ്സ് മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനി വരെയാണ് റോഡ് ഷോ നടക്കുക.
വന്ദേ ഭാരതിന്‍െറ സര്‍വീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങള്‍ കൊച്ചുവേളിയില്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് വന്ദേ ഭാരതിന്‍െറ സര്‍വീസ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75, 90, 100 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍.