ന്യൂഡല്‍ഹി: കനത്തമഴയെത്തുടര്‍ന്ന് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായ കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിരീക്ഷണത്തിലാണ്.
കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയെ ഇതിനോടകം വിന്യസിച്ചു കഴിഞ്ഞു. കനത്ത മഴയിലും പ്രളയത്തിലും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ച എല്ലാവര്‍ക്കും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നതായും അമിത് ഷാ പറഞ്ഞു.