കേരളത്തിന്‍റെ ബദല്‍ നയങ്ങളെ ഇല്ലാതാക്കുവാന്‍ ശ്രമം:മുഖ്യമന്ത്രി

Latest News

കൊച്ചി:സാധാരണക്കാര്‍ക്ക് വേണ്ടി സംസ്ഥാനം നടപ്പാക്കുന്ന ബദല്‍ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എന്‍.ജി.ഒ യൂണിയന്‍ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആഗോളവല്‍ക്കരണ, നവഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയ കോണ്‍ഗ്രസും ആ നയങ്ങള്‍ ഇപ്പോള്‍ ആവേശത്തോടെ നടപ്പാക്കുന്ന കേന്ദ്രവും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. മുഖ്യമന്ത്രി ആരോപിച്ചു. സാധാരണ ജനങ്ങള്‍ തൊഴിലില്ലായ്മയും പട്ടിണിയും മൂലം കൂടുതല്‍ ദുരിതത്തിലാകുമ്പോള്‍ ഇതിനെതിരെ സംസ്ഥാനം ബദല്‍ നയങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ അതിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സാമൂഹ്യ പ്രതിബദ്ധതയോടെ പല കാര്യങ്ങളും നല്ല നിലയില്‍ എന്‍.ജി.ഒ യൂണിയന്‍ നടപ്പാക്കുന്നുണ്ട്. സാലറി ചലഞ്ചിലടക്കം നല്ല ഇടപെടലാണ് ഉണ്ടായത്.അഴിമതി മുക്തമായ സിവില്‍ സര്‍വ്വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍.ജി.ഒ യൂണിയന് മാത്രമേ കഴിയൂ . വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്ത് വലിയ പ്രശ്നങ്ങള്‍ സര്‍വീസ് മേഖലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സര്‍വ്വീസ് മേഖലയിലെ ജീവനക്കാരേയും പൊതു ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നടന്നിട്ടുണ്ട്.
കേരളത്തിലെ സിവില്‍ സര്‍വ്വീസ് മറ്റേതൊരു സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാല്‍ ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലൂടെയാണ്. മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *