ചെന്നൈ: കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡല്‍ഹി സമരത്തില്‍ ഡി.എം.കെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇക്കാര്യം അറിയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഈ മാസം എട്ടാം തീയതി ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ ഡി.എം.കെ പങ്കെടുക്കുമെന്ന് കത്തില്‍ അദ്ദേഹം അറിയിച്ചു.ഡി.എം.കെയെ പ്രതിനിധീകരിച്ച് ആരായിരിക്കും ഡല്‍ഹിയിലെത്തുകയെന്ന് സൂചനയില്ലെങ്കിലും പാര്‍ലമെന്‍റ് സമ്മേളിക്കുന്ന ദിവസമായതിനാല്‍ ലോകസഭയിലെ മുതിര്‍ന്ന നേതാക്കള്‍ ഡി.എം.കെയെ പ്രതിനിധീകരിച്ച് എത്തുമെന്നാണ് സൂചന.