കോഴിക്കോട്:നിപ പ്രതിരോധ പഠന നടപടികളുടെ ഭാഗമായി ജില്ലയില്‍ എത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ മൃഗ സംരക്ഷണ വിദഗ്ദ്ധ സംഘം മൂന്നാം ദിനവും സാമ്പിള്‍ ശേഖരിച്ചു. ജില്ലയിലെ നഗരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗബാധിത പ്രദേശങ്ങളില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ചത്.കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി ഡീനായ ഡോ.പി.കെ നമീറിന്‍റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെയും ഫോറസ്റ്റ് വകുപ്പിന്‍റെയും സഹകരണത്തോടെയാണ് സാമ്പിള്‍ ശേഖരണം നടന്നത്.
പട്ടി, പൂച്ച, കാട്ടുപന്നി, വവ്വാല്‍ എന്നിവയില്‍ നിന്നും സാമ്പിളുകള്‍ സംഘം ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകള്‍ തുടര്‍ പരിശോധനകള്‍ക്കായി ഭോപ്പാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലേയ്ക്ക് പ്രത്യേക ദൂതന്‍ മുഖേന അയക്കുമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റേര്‍ അറിയിച്ചു. നിപ രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനും ഭാവിയില്‍ ഉണ്ടാകാവുന്ന രോഗബാധയെ നേരിടുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
