കേന്ദ്ര ബജറ്റ് : നികുതിയിളവ്, ജനപ്രിയം

Kerala

. ഏഴു ലക്ഷം വരെ പുതിയഘടനയില്‍ ആദായ നികുതിയില്ല
. 47 ലക്ഷം യുവജനങ്ങള്‍ക്ക് മൂന്ന് വര്‍ഷം സ്റ്റൈപ്പെന്‍റോടെ തൊഴില്‍ പരിശീലനം.
.30 സ്കില്‍ ഇന്ത്യ സെന്‍ററുകള്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുതിയ നിക്ഷേപപദ്ധതി.
. ഗോത്രമേഖലയില്‍ 748 ഏകലവ്യസ്കൂളുകള്‍.
.157 നഴ്സിംഗ് കോളേജുകള്‍.
. 50 പുതിയ വിമാനത്താവളങ്ങള്‍.
. നഗര വികസനത്തിന് പ്രതിവര്‍ഷം 10000 കോടി.
. കാര്‍ഷികവായ്പ 20 ലക്ഷം കോടി.
.റയില്‍വേയ്ക്ക് 2.40 ലക്ഷം കോടി.
.2070 ഓടെ ഹരിതഊര്‍ജ വാഹനങ്ങള്‍ മാത്രം
. ഇലക്ട്രിക് വാഹനമേഖലയിലെ ഇളവുകള്‍ തുടരും
.2047 ഓടെ അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും
.ആരോഗ്യ ഗവേഷണങ്ങള്‍ക്കായി ഐ സി എം ആര്‍ ലാബുകളില്‍ സൗകര്യം
. ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേകപദ്ധതി
. വ്യവസായ രജിസ്ട്രേഷന്‍ ലളിതമാക്കാന്‍ നടപടി
.ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് 900 കോടി
. ഒരുകോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാന്‍ സഹായം
. 10000 ബയോ ഇന്‍പുട്ട് റിസോഴ്സ്സെ ന്‍ററുകള്‍ തുടങ്ങും
. ഇ കോടതി പദ്ധതി മൂന്നാംഘട്ടത്തിന് 7000 കോടി
. ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി
. 5 ജി ആപ്ലിക്കേഷന്‍ വികസനത്തിന് 100 ലാബുകള്‍
. പാന്‍കാര്‍ഡ് ഇനി തിരിച്ചറിയല്‍ കാര്‍ഡ്
. കസ്റ്റംസ് തീരുവ 13% ആയി കുറച്ചു
. ഗ്രാമീണ മേഖലകളില്‍ കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍
. ടിവി,ക്യാമറലെന്‍സ്, മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനബാറ്ററി വില കുറയും
.സ്വര്‍ണ്ണം,വെള്ളി,പ്ലാറ്റിനം,വസ്ത്രങ്ങള്‍, സിഗരറ്റ് വില കൂടും

ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. 2024ല്‍ ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണിത്. നികുതിയിളവും ജനപ്രിയപ്രഖ്യാപനവും ഉള്‍പ്പെട്ട ബജറ്റില്‍ വിദ്യാഭ്യാസ,ആരോഗ്യ, കാര്‍ഷികമേഖലയ്ക്കും സാമൂഹിക ക്ഷേമത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മുന്‍തൂക്കം നല്‍കുന്നു.ആദായനികുതി ഇളവ് പരിധി അഞ്ചു ലക്ഷമായിരുന്നത് ഏഴ് ലക്ഷം രൂപയാക്കി ഉയര്‍ത്തി.പുതിയ നികുതിവ്യവസ്ഥയില്‍ ചേര്‍ന്നവര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക.പഴയ സ്കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷംരൂപ വരെയാണ് നികുതി ഇളവ്.മൂന്നുലക്ഷം മുതല്‍ ആറ് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതല്‍ ഒമ്പതുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനമാണ്.
ഒമ്പതുലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമാണ്നികുതി അടയ്ക്കേണ്ടത്.ഒമ്പതുലക്ഷം വരെ വാങ്ങുന്നവര്‍ 45,000 രൂപയാണ് ആദായനികുതി നല്‍കേണ്ടത്. 15 ലക്ഷംവരെ വാങ്ങുന്നവര്‍ 1.5 ലക്ഷം രൂപ അടയ്ക്കണം. നിലവില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആദായനികുതി നിരക്കുള്ളതെന്നും ഇത് കുറയ്ക്കാനുള്ള ശ്രമമാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. വരുമാന നികുതിക്ക് 2.5 ലക്ഷം രൂപ മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ആറു നികുതി സ്ലാബുകളാണ് മൂന്നു ലക്ഷം രൂപ മുതല്‍ എന്ന കണക്കില്‍ അഞ്ചു സ്ലാബുകളായി നിജപ്പെടുത്തിയത്. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി എന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ കൈയ്യടികളുടെയാണ് പാര്‍ലമെന്‍റ് സ്വീകരിച്ചത്.എന്നാല്‍ അതിനു തൊട്ടുപിന്നാലെ പുതിയ സ്കീം എന്നുകൂടി ധനമന്ത്രി വായിച്ചപ്പോള്‍ ആശയക്കുഴപ്പമായി . നികുതി നവീകരണത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതിയ നികുതി സംവിധാനം അവതരിപ്പിച്ചുവെങ്കിലും ഭൂരിപക്ഷംപേരും അതില്‍ ചേരാന്‍ തയ്യാറായിരുന്നില്ല.സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് എന്‍കാഷ്മെന്‍റിനുള്ള നികുതിയിളവിനുള്ള പരിധി മൂന്നു ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തും.2002ലാണ് നികുതിയളവിനു പരിധി മൂന്നു ലക്ഷമാക്കിയത്.അതാണ് 25 ലക്ഷമാക്കി ഉയര്‍ത്തുന്നത്.
ആരോഗ്യ രംഗത്തിന് ബജറ്റില്‍ പ്രാധാന്യം നല്‍കുന്നു.ഗവേഷണത്തിന് മാത്രമായി 2980 കോടി രൂപ നീക്കിവച്ചു. മൊത്തം 89155 കോടിയാണ് ആരോഗ്യ മേഖലയ്ക്കായി അനുവദിച്ചത്.2047 ന് മുമ്പായി ഇന്ത്യയില്‍ നിന്ന് അരിവാള്‍ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് ധനമന്ത്രി വ്യക്തമാക്കി. രോഗബാധിത പ്രദേശങ്ങളില്‍ 40 വയസ്സുവരെയുള്ള ഏഴുകോടിയോളം ആളുകളെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും രാജ്യത്ത് പുതുതായി 157 നഴ്സിംഗ് കോളജുകള്‍ സ്ഥാപിക്കും.2014 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ 157 മെഡിക്കല്‍ കോളജുകളോട് അനുബന്ധിച്ചാണ് നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കുക.യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും. 47 ലക്ഷം യുവാക്കള്‍ക്ക് മൂന്നുവര്‍ഷം സ്റ്റൈപ്പെന്‍റോടെ തൊഴില്‍ പരിശീലനം നല്‍കും. യുവജനങ്ങളെ രാജ്യാന്തര അവസരങ്ങള്‍ക്കായി നൈപുണ്യമുള്ളവരാക്കി മാറ്റാന്‍ വിവിധ സംസ്ഥാനങ്ങളില്‍ 30 സ്കില്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സെന്‍ററുകള്‍ സ്ഥാപിക്കും.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപപദ്ധതി പ്രഖ്യാപിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി മഹിളാ സമ്മാന്‍ സേവിംഗ്സ് പത്ര പദ്ധതിയാണ് പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷമാണ് പദ്ധതിയുടെ കാലാവധി. രണ്ടുലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5% വരെ പലിശ ലഭിക്കും.രാജ്യത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനായി സെന്‍റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കും.
കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരും. ഗോത്ര മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്കൂളുകള്‍ തുടങ്ങും. അടുത്ത മൂന്നുവര്‍ഷത്തിനായി ഇതിനായി

Leave a Reply

Your email address will not be published. Required fields are marked *