.ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുക
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. പുതിയ സര്‍ക്കാരാണു പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.ബജറ്റ് ചര്‍ച്ചകള്‍ക്കു സമാപനദിവസമായ ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും.
ബജറ്റ് സമ്മേളനം തെറ്റു തിരുത്താനുള്ള അവസരമെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മോദിയുടെ പരാമര്‍ശം. സമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് മോദി പ്രതിപക്ഷ എംപിമാര്‍ക്ക് മുന്നറിയിപ്പും നല്കി.
ജനാധിപത്യ മൂല്യങ്ങളെ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് പതിവാക്കിയ എംപിമാര്‍ പാര്‍ലമെന്റിന്റെ ഭാഗമായിരുന്ന കാലത്ത് എന്തൊക്കെയാണ് ചെയ്തെന്ന് പുനര്‍ചിന്തനം നടത്തുമെന്ന് കരുതുന്നു. തെറ്റു തിരുത്താനുള്ള അവസരമാണ് ബജറ്റ് സമ്മേളനം. ഈ അവസരം നഷ്ടപ്പെടുത്തരുത്. എല്ലാവരും അവരാല്‍ കഴിയുന്ന വിധം അവസരം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു. മോദി പറഞ്ഞു.