ചെന്നൈ: ഡി.എം.കെ നേതാക്കളുടെയും ലോക്സഭാ സ്ഥാനാര്‍ഥികളുടെയും ഫോണുകള്‍ കേന്ദ്ര ഏജന്‍സികള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ഡി.എം.കെ.സ്ഥാനാര്‍ഥികള്‍, അവരുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള വിവിധ ഏജന്‍സികള്‍ ചോര്‍ത്തുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഡി.എം.കെ നേതാവ് ആര്‍.എസ് ഭാരതിയാണ് പരാതി നല്‍കിയത്.ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ്, മറ്റു കേന്ദ്ര ഏജന്‍സികള്‍ എന്നിവക്കെതിരെയാണ് പരാതി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഇവര്‍ പെഗാസസ് പോലുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചത് മറക്കുവാനാകില്ല, നിയമവിരുദ്ധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ ഫോണുകള്‍ ചോര്‍ത്തി ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് -ഡി.എം.കെ പറഞ്ഞു. സംഭവത്തില്‍ ഉടന്‍ നടപടി വേണമെന്ന് ആര്‍.എസ് ഭാരതി തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു