കേന്ദ്ര അനുമതി കിട്ടിയാല്‍ സ്കൂളുകള്‍ തുറക്കാന്‍ തയ്യാറെന്ന്
മന്ത്രി ശിവന്‍കുട്ടി

Kerala
  • ഓണ്‍ലൈന്‍ പഠനം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കിട്ടിയാല്‍ ഘട്ടംഘട്ടമായി സ്കൂളുകള്‍ തുറക്കാന്‍ തയാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് നിയന്ത്രണ ഏജന്‍സികളുടെ അനുമതി കൂടി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
36 ശതമാനം കുട്ടികള്‍ക്ക് കുഴുത്ത് വേദനയും 27 ശതമാനം കുട്ടികള്‍ക്ക് കണ്ണുകള്‍ക്ക് വേദനയും അനുഭവപ്പെടുന്നുണ്ട്. എസ് സിഇആര്‍ടി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മന്ത്രി സംസാരിച്ചത്. കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ വലിയ ശ്രദ്ധവേണമെന്നും ഇക്കാര്യം അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് സംസ്ഥാനത്ത് രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയാണ് സ്കൂളുകള്‍ തുറക്കാന്‍ തയാറാണെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *