കേന്ദ്രം വിലക്കി; മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശനം ഒഴിവാക്കി

Top News

ന്യൂഡല്‍ഹി: യു.എ.ഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് യാത്ര ഒഴിവാക്കിയത്.മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് മീറ്റില്‍ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യു.എ.ഇ നേരിട്ട് ക്ഷണം നല്‍കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു. മേയ് ഏഴ് മുതല്‍ 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്‍റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. യു.എ.ഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്.
കേരളത്തിന് നേരിട്ട് നല്‍കിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ, മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്ത്രാലയം കേരളത്തെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *