ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കി.കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞദിവസം നളിനിയടക്കമുള്ള ആറ് പ്രതികളെയും വിട്ടയച്ചിരുന്നു.
നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, ജയകുമാറിന്‍റെ ബന്ധു റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിച്ചത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഹരജി നല്‍കിയത്.
മതിയായ വാദം കേള്‍ക്കാതെയാണ് പ്രതികളെ മോചിപ്പിച്ചതെന്ന് ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും നീതിനിഷേധത്തിലേക്ക് നയിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് പ്രതികളെ വിട്ടയച്ചത്.