കോഴിക്കോട്:നിപ പോലുള്ള മാരകരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വൈറോളജി ലാബ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ കേരളത്തിലെ ആരോഗ്യവകുപ്പ് ഇരുട്ടില്‍തപ്പുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
കേരളത്തിന് രണ്ടോ മൂന്നോ വൈറോളജി ലാബ് അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടും അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാറിനായില്ല. തിരുവനന്തപുരത്തെ തോന്നയ്ക്കല്‍ വൈറോളജി ലാബ് ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷമായി പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല.അവിടെ കെഎസ്ഐഡിസിയുടെ ഓഫീസിലാണ് പ്രവര്‍ത്തിക്കുന്നത്. ലാബിന്‍റെ പ്രവര്‍ത്തനം തുടങ്ങുന്നതിലെ കാലതാമസം എന്താണെന്ന് ആരോഗ്യമന്ത്രി വിശദീകരിക്കണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
