ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടെന്ന് കേജ്രിവാള്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.അഞ്ചു തവണ ഇഡി നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. കേജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി നല്‍കിയ ഉത്തരവിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുളള കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നതിനാണ് ഇഡി മുഖ്യമന്ത്രിയെ വിളിപ്പിച്ചത്.
അതേസമയം, ഡല്‍ഹി ജലബോര്‍ഡിലെ ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേട് ആരോപിച്ച് അരവിന്ദ് കേജ്രിവാളിന്‍റെ പഴ്സനല്‍ അസിസ്റ്റന്‍റ് ഉള്‍പ്പടെയുള്ളവരുടെ ഓഫിസുകളിലും വീടുകളിലും ഇഡി പരിശോധന നടത്തി.