കേജ്രിവാളിന്‍റെ ഹര്‍ജി തള്ളി; ജയിലില്‍ തുടരും

Top News

ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. ഇതോടെ കേജ്രിവാളിന് തിഹാര്‍ ജയിലില്‍ തുടരേണ്ടിവരും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂണ്‍ ഒന്നുവരെ സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരാഴ്ച കൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് കേജ്രിവാള്‍ ആദ്യം സുപ്രീം കോടതിയെയും സുപ്രീം കോടതി റജിസ്ട്രിയെയും പിന്നീട് വിചാരണക്കോടതിയെയും സമീപിച്ചത്. ജൂണ്‍ രണ്ടിന് വിചാരണക്കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും വിധി പറയാന്‍ ജൂണ്‍ അഞ്ചിലേക്ക് മാറ്റിയതോടെ രണ്ടിന് തന്നെ കേജ്രിവാള്‍ ജയിലിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേജ്രിവാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *