ജി.കൃഷ്ണകുമാര്‍ കൊല്ലത്ത് സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥി. നടനും ബി.ജെ.പി നേതാവുമായ ജി.കൃഷ്ണകുമാര്‍ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ.എസ് രാധാകൃഷ്ണനും ആലത്തൂരില്‍ ടി.എന്‍.സരസുവും മത്സരിക്കും. ഇതോടെ, കേരളത്തിലെ എന്‍.ഡിഎ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി.
രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. നടി കങ്കണ റണാവത്ത് ഹിമാചല്‍ മാണ്ഡിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മനേകഗാന്ധി സുല്‍ത്താന്‍പൂരില്‍ മത്സരിക്കുമ്പോള്‍ വരുണ്‍ ഗാന്ധിക്ക് സീറ്റ് നല്‍കിയിട്ടില്ല.