. 23 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്‍റ് കെ. സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുധാകരനെ അറസ്റ്റുചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്. മുന്‍ ഐ.ജി. ലക്ഷ്മണയ്ക്കും ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.രണ്ടാഴ്ചത്തേക്കാണ് ജാമ്യം. 23 ന് സുധാകരന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സുധാകരനെതിരേ ഡിജിറ്റല്‍ തെളിവുകളുണ്ട്. അറസ്റ്റുചെയ്യാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം അന്വേഷണോദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുധാകരന്‍ വാദിച്ചു. 2021 ലാണ് പരാതിയില്‍ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്ന് തന്‍റെ പേരില്ലായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. മോന്‍സന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സുധാകരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.