തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കെ.ശിവദാസന്‍നായരെ സസ്പെന്‍ഡ് ചെയ്ത നടപടി കെപിസിസി പിന്‍വലിച്ചു. ശിവദാസന്‍നായരുടെ വിശദീകരണം തൃപ്തികരമാണെന്നും ഖേദപ്രകടനവും കണക്കിലെടുത്താണ് കെപിസിസിയുടെ നടപടി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശിവദാസന്‍നായര്‍ക്ക് കഴിയുമെന്നും കെപിസിസി വിലയിരുത്തി.വാര്‍ത്താ ചാനലിലെ ചര്‍ച്ചയ്ക്കിടെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിനെതിരേ പരസ്യ പ്രതികരണം നടത്തിയതിനാണ് ശിവദാസന്‍നായരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
കാരണംകാണിക്കല്‍ നോട്ടീസും നേതൃത്വം നല്‍കിയിരുന്നു. പിന്നാലെ ഖേദം പ്രകടിപ്പിച്ച് ശിവദാസന്‍നായര്‍ പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കുകയായിരുന്നു.സസ്പെന്ഷന് പിന്‍വലിച്ച നടപടിയില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിക്കായി കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കുമെന്നും ശിവദാസന്‍നായര്‍ പറഞ്ഞു. നേതൃത്വം നടപടി പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.