ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ശശി തരൂരിന്‍റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
തന്‍റെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റിന്‍റെ പരിപാടിയിലേക്ക് തരൂരിനെ ക്ഷണിക്കാനാണ് എത്തിയതെന്ന് കെ.വി. തോമസ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായെന്നും തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
തരൂര്‍ കേരളത്തില്‍ സജീവമാകുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാലമാണ് അതെല്ലാം തെളിയിക്കേണ്ടതെന്നും തോമസ് പറഞ്ഞു.