കെ.വി. തോമസ് ഡല്‍ഹിയില്‍ സര്‍ക്കാറിന്‍റെ പ്രത്യേക പ്രതിനിധി

Latest News

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ. വി.തോമസിനെ സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം. നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്.കെ.വി. തോമസിന്‍റെ ദീര്‍ഘകാലത്തെ ഡല്‍ഹി ബന്ധങ്ങളും വ്യക്തിബന്ധങ്ങളും ഉപയോഗപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും സീറ്റ് ലഭിക്കാതിരുന്നതോടെയാണ് കെ.വി തോമസ് കോണ്‍ഗ്രസ് നേതൃത്വവുമായി അകലുന്നത്. പിന്നീട് സി.പി.എമ്മുമായി തോമസ് അടുക്കുകയായിരുന്നു. കണ്ണൂരില്‍ സി. പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന ഹൈക്കമാന്‍റ് നിര്‍ദ്ദേശം തള്ളി പരിപാടിയില്‍ പങ്കെടുത്തു. മാത്രമല്ല യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്തിരുന്നു. ഇതോടെ അദ്ദേഹത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് കെ.വി.തോമസ് പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിക്കും.വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതാണ് കെ-റെയിലിന് പിന്തുണ നല്‍കിയതെന്ന് കെ.വി. തോമസ് വ്യക്തമാക്കി.
വികസനകാര്യത്തില്‍ പിണറായി വിജയന്‍സര്‍ക്കാര്‍ ഒരുപാട് മുന്നോട്ട് പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയടക്കമുള്ളവരോട് ബന്ധമുണ്ടെന്നും ഇത് കേരളത്തിന്‍റെ വികസനപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്നും കെ.വി.തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *