തിരുവനന്തപുരം: കെ.വി തോമസിനെതിരെ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.നേതൃത്വത്തിന്റെ തീരുമാനത്തിന് തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കോണ്‍ഗ്രസില്‍ തനിക്കൊരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമാണെന്ന് കെ.വി തോമസ് പറഞ്ഞു. താന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, മരണം വരെയും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ രീതി അറിയാത്ത ചിലര്‍ പാര്‍ട്ടിയിലുണ്ട്. താന്‍ ഓട് പൊളിച്ച് പാര്‍ട്ടിയില്‍ എത്തിയ ആളല്ല, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഇതാദ്യമല്ല. അച്ചടക്ക സമിതി തീരുമാനിക്കട്ടെ, വിശദീകരണം തേടിയാല്‍ നല്‍കുമെന്നും കെ.വി തോമസ് പറഞ്ഞു.