കെ റെയില്‍ : സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട്

Latest News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാവുമ്ബോള്‍ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനായി കോഴിക്കോട് മാറും.കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുതന്നെയായിരിക്കും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനും പണിയുക. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ ആറ് കിലോമീറ്റര്‍ ഭൂഗര്‍പാതയാണ്. പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍ വരെയാണ് ഭൂഗര്‍ഭപാത കടന്നുപോവുക. ഭൂനിരപ്പില്‍നിന്ന് 30 മുതല്‍ 40 മീറ്റര്‍ താഴ്ചയിലാണ് പാത നിര്‍മ്മിക്കുക. ജില്ലയില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ഭൂഗര്‍ഭപാത നിര്‍മ്മിക്കുന്നത്.
നഗരമധ്യത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെയാണ് ഭൂഗര്‍ഭ സ്റ്റേഷന്‍ സമുച്ചയം നിര്‍മ്മിക്കുക. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമൊരുക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇവാഹന കണക്ടിവിറ്റിയും പ്രധാന സ്ഥലങ്ങളിലേക്ക് ലാസ്റ്റ്മൈല്‍ കണക്റ്റിവിറ്റിയുമൊരുക്കും. സ്റ്റേഷനില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗിനൊപ്പം വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. കോഴിക്കോട് ലൈറ്റ് മെട്രോ യാഥാര്‍ത്ഥ്യമായാല്‍ അതുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും സ്റ്റേഷനിലൊരുക്കും. ജില്ലയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പുതിയ ബിസിനസ് അവസരങ്ങളും വ്യാവസായിക സംരംഭങ്ങളും രൂപപ്പെടാന്‍ സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *