തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ പരസ്യ സംവാദത്തിനൊരുങ്ങി സര്‍ക്കാര്‍. കേരള റെയില്‍ ഡിവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസി)യു നേതൃത്വത്തില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഒരേ വേദിയില്‍ അണിനിരത്തി സംവാദത്തിന് വേദിയൊരുക്കാനാണ് സര്‍ക്കാര്‍തീരുമാനം. പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയര്‍ഡ് റെയില്‍വേ ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മയും പരിപാടിയില്‍ പങ്കെടുക്കും.
കെ റെയില്‍ പ്രയോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും കൂടികാഴ്ച്ച അദ്ദേഹമോ, സര്‍ക്കാരിന്‍റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരോ തയ്യാറായില്ലെന്ന് അലോക് വര്‍മ്മ പരാതി ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അലോക് വര്‍മ്മയെ സംവാദത്തിന് ക്ഷണിക്കുക. ഇതിന് പുറമേ സാങ്കേതിക വിദഗ്ധര്‍ക്കും മാധ്യമങ്ങള്‍ക്കും സംവാദത്തിലേക്ക് ക്ഷണമുണ്ടാവും. ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് വെച്ചാണ് സംവാദം. കെ റെയിലിനെ എതിര്‍ക്കുന്നതും അനുകൂലിക്കുന്നതുമായ മൂന്ന് പേര്‍ വീതമുള്ള രണ്ട് പാനലുകളായിരിക്കും ഉണ്ടാവുക. അലോക് വര്‍മ്മക്ക് പുറമേ ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യൂ എന്നിവരാണ് എതിര്‍ക്കുന്നവരുടെ പാനലില്‍ ഉണ്ടാവുക. അനുകൂലിക്കുന്ന വിദ്ധരായ കേരള ഡിജിറ്റല്‍ യൂണിവേഴ്സ്റ്റിയുടെ വൈസ് ചാന്‍സലര്‍ സജീവ് ഗോപിനാഥ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീരിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ച.