കെ പി സി സി ഭാരവാഹി പട്ടികയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍

Top News

തിരുവനന്തപുരം: കെ പി സി സി ഭാരവാഹി പട്ടികയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍. പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുരളീധരന്‍, മുന്‍ പ്രസിഡന്‍റുമാരോട് കൂടുതല്‍ ചര്‍ച്ച ആകാമായിരുന്നുവെന്നും എങ്കില്‍ പട്ടിക കൂടുതല്‍ നന്നാക്കാമായിരുന്നുവെന്നും പറഞ്ഞു. ‘ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. ഇനി അതിന്മേല്‍ പൊതുചര്‍ച്ചയുടെ ആവശ്യമില്ല, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ കൂടുതല്‍ പറയാനില്ല’ കെ മുരളീധരന്‍ വ്യക്തമാക്കി. അതേസമയം പദവികളിലേക്ക് വന്നവരെല്ലാം പ്രഗത്ഭരായവരാണെന്നും അംഗീകാരം കിട്ടേണ്ടവര്‍ വേറെയുമുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
കൂടാതെ ആരെങ്കിലും പുറത്തുപോയിട്ടുണ്ടെങ്കില്‍ അവരെ അടുത്തഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന്‍റെ പരസ്യ പ്രതികരണത്തെ കുറിച്ച് ചര്‍ച്ചയ്ക്കില്ലെന്നും തര്‍ക്കവിഷയമാക്കരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോവണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *